കാക്കിക്കുള്ളിലെ ആ ‘ട്രോള്‍ ഹൃദയന്‍’ ആരാണ്.. മത്സരവുമായി കേരള പൊലീസ്

മികച്ച ട്രോളന്‍ ആരാണെന്ന് കണ്ടെത്താന്‍ മത്സരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കേരളാ പൊലീസ്. ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന പൊലീസ് കലാമേളയിലാണ് ട്രോള്‍ ഒരു മത്സരയിനമായി തീരുമാനിച്ചത്.

പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കലാപരമായ കഴിവുകള്‍ പുറത്ത് കൊണ്ടു വരുന്നതിനുമാണ് മത്സരം നടത്താന്‍ തീരുമാനിച്ചതെന്ന് ഡിജിപി വ്യക്തമാക്കി. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പൊലീസ് കലാമേള നടത്തുന്നത്.

ട്രോള്‍ ഉണ്ടാക്കുന്നതിന് പുറമേ കാക്കിക്കുള്ളിലെ എല്ലാ കലാഹൃദയങ്ങളെയും കണ്ടെത്തുന്നതിനായി കഥകളി, മാപ്പിളപ്പാട്ട്, ശാസ്ത്രീയ സം?ഗീതം, ഓട്ടന്‍തുള്ളല്‍, മാര്‍?ഗം കളി, മിമിക്രി തുടങ്ങി 24 ഇനങ്ങളിലായാണ് മത്സരം. ജൂണ്‍ ഒന്ന് വരെയാണ് കലാമേള നിശ്ചയിച്ചിരിക്കുന്നത്.