ഭാരത് ജോഡോ യാത്ര ഏറ്റെടുത്ത് ട്രോളന്മാര്‍; ദേശീയ പതാക അപകടത്തിലാണെന്ന് രാഹുല്‍ ഗാന്ധി

കന്യാകുമാരി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനവും പരിഹാസവും നിറഞ്ഞ പ്രതികരണങ്ങള്‍. കോണ്‍ഗ്രസ് പ്രസിഡന്റിനെ പോലും കണ്ടെത്തുവാന്‍ കഴിയാതെ വട്ടം ചുറ്റുന്ന അവസ്ഥയില്‍ എങ്ങനെയാണ് നിങ്ങള്‍ രാജ്യത്തെ ശക്ഷിക്കുന്നതെന്ന വലിയ മിവര്‍ശനമാണ് പലരും ഉന്നയിക്കുന്നത്. ഗുലാം നബി ആസാദ് ഉള്‍പ്പടെ പല മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളിലേക്കോ അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപികരിക്കുകയോ ചെയ്തു.

രാജ്യത്തെ രക്ഷിക്കുവാന്‍ നടക്കുന്നവര്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തിന്റെ വളര്‍ച്ച കാണുന്നില്ലെയെന്നും. പലരും വികസനം ബിജെപി പക്ഷത്താണെന്ന് മനസ്സിലാക്കി പ്രധാനമന്ത്രിയോടൊപ്പം ചേരുകയാണ്. എന്നിട്ടും പാര്‍ട്ടിയെയും നേതാക്കളെയും തിരുത്താതെ വികസനം സാക്ഷാത്കരിക്കുന്നവരെ വിമര്‍ശിക്കുകയാണെന്നും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.

Loading...

അതേസമയം ദേശീയ പതാക അപകടത്തിലാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനം ശക്തമാണ്. ദേശീയ പതാക ആരും സമ്മാനിച്ചതല്ല. അത് ഇന്ത്യന്‍ ജനത സമ്പാദിച്ചതാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ദേശപതാകയെന്നും രാഹുല്‍ പറഞ്ഞു. ഇതിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. രാജ്യത്തിന്റെ സൈനിക നീക്കങ്ങളെയും രാജ്യസ്‌നേഹത്തേയും സംശയദൃഷ്ടിയോടെ നോക്കുന്നവരാണ് ദേശീയപതാകയെക്കുറിച്ച് വേവലാതിപ്പെടുന്നതെന്ന് ജനങ്ങള്‍ വിമര്‍ശിക്കുന്നു.

രാജ്യത്തെ രക്ഷിക്കുവാന്‍ പപ്പു ഇറങ്ങി എന്ന ടാഗില്‍ നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അടുത്ത 150 ദിവസവും ട്രോളുകള്‍ക്ക് പഞ്ഞമുണ്ടാകില്ലെന്ന് മറ്റു പലരും പറയുന്നു. സ്ലീപ്പിംഗ് ബെഡ്‌സ്, ടോയ്‌ലറ്റുകള്‍, എസി, എത്യാധുനിക സൗകര്യങ്ങള്‍ തുടങ്ങി ലളിതായ സൗര്യങ്ങളും ഭക്ഷണവിഭവങ്ങളുമാണ് രാഹുലിന് വേണ്ടി 60 കണ്ടെയ്‌നറുകളില്‍ ഒരുക്കിയിരിക്കുന്നതെന്ന് ട്രോളുകളില്‍ പരിഹസിക്കുന്നു.