ഫ്ലോറിഡ: പനാമസിറ്റി ബീച്ചില്‍ നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ കുറച്ചുപേര്‍ ചേര്‍ന്ന് പതിനേഴുവയസ്സുള്ള ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും അതിന്റെ വീഡിയോ എടുത്ത് സെല്‍ഫോണില്‍ സൂക്ഷിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. പട്ടാപ്പകല്‍ ആണ് ഇവര്‍ ഈ കൃത്യം ചെയ്തതെന്നും അനേകം ആളുകള്‍ സംഭവം കണ്ടിട്ടും പ്രതികരിച്ചില്ലെന്നും പോലീസ് പറഞ്ഞു. ട്രോയി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ആണ് പെണ്‍കുട്ടി.

beach criminals

Loading...

സംഭവവുമായി ബന്ധപ്പെട്ട് ഡെലോണ്‍ മാര്‍ടിസ്റ്റീ (22), റയാന്‍ ഓസ്റ്റിന്‍ കല്‍ഹൂണ്‍ (23) എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ ആയത്. ആലബാമ എ&എം യൂണിവേഴ്സിറ്റിയില്‍ നടന്ന വെടിവെയ്പ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ഒരു സെല്‍ഫോണ്‍ ആണ് പ്രതികളെ കുടുക്കിയത്. പെണ്‍കുട്ടിക്ക് മദ്യവും മയക്കുമരുന്നും നല്‍കിയതിനു ശേഷമായിരുന്നു പീഡനം.

വീഡിയോയിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയോട് എന്തുകൊണ്ട് ഈ വിവരം പോലീസില്‍ പറഞ്ഞില്ലാ എന്നു ചോദിച്ചപ്പോള്‍ ‘എനിക്ക് ആ സംഭവങ്ങള്‍ മുഴുവന്‍ ഓര്‍മ്മയില്ല’ എന്നായിരുന്നു മറുപടിയെന്നു പോലീസ് പറഞ്ഞു.

ഒരു ഹീനകൃത്യം കണ്ട് അനേകര്‍ കാഴ്ചക്കാരായി നോക്കിനിന്നതല്ലാതെ ആരും ഈ പെണ്‍കുട്ടിയുടെ സഹായത്തിനെത്താഞ്ഞത് തന്നെ ആശയക്കുഴപ്പത്തിലാക്കുന്നതായി പോലീസ് സര്‍ജന്റ് പറഞ്ഞു. കൂടാതെ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അന്വേഷണം തുടരുന്നു.