വാഷിങ്ടണ്‍: തോറ്റാല്‍ വൈറ്റ് ഹൗസ് വിടുമെന്ന സൂചന നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കില്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ താന്‍ അധികാരം കൈമാറിയാലും തെരഞ്ഞെടുപ്പ് ഫലത്തിന്മേലുള്ള നിയമനടപടികള്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
കോവിഡ് വാക്സിൻ അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കുമാണ് വാക്സിൻ നൽകുന്നതിൽ ആദ്യം പരിഗണിക്കുകയെന്നും ട്രംപ് വ്യക്തമാക്കി.
Loading...