കുട്ടികൾക്ക് കൊവിഡിന് എതിരെയുള്ള പ്രതിരോധ ശേഷി കൂടുതലാണെന്നും കുട്ടികൾക്ക് കൊവിഡ് വരില്ലെന്നും ട്രംപ്: പോസ്റ്റ് നീക്കം ചെയ്ത് ഫേസ്ബുക്കും ട്വിറ്ററും

അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് അബദ്ധം വിളിച്ചു പറയുന്നതിന് യാതൊരു അതിരുമില്ല. മറ്റൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ട്രംപിന്റെ പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയതാണ് വൈറലാകുന്നത്. കൊവിഡ് മഹാമാരിയെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് പോസ്റ്റ് നീക്കം ചെയ്തത്. ഫേസ്ബുക്കും ട്വിറ്ററുമാണ് കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് പോസ്റ്റ് നീക്കം ചെയ്തത്.

കുട്ടികൾക്ക് കൊവിഡ് ബാധിക്കില്ലെന്ന വിവരങ്ങൾ അടങ്ങിയ പോസ്റ്റുകൾക്കാണ് നിരോധനം. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. കുട്ടികൾക്ക് കൊവിഡിന് എതിരെയുള്ള പ്രതിരോധ ശേഷി കൂടുതലാണെന്നും അതിനാൽ സ്‌കൂളുകൾ തുറക്കണമെന്നുമായിരുന്നു ട്രംപ് വിഡിയോയിൽ പറഞ്ഞത്. ട്രംപിന്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പറയുന്ന വീഡിയോ പുറത്തുവിട്ടത്.

Loading...

പോസ്റ്റ് ശാസ്ത്രീയ സത്യങ്ങൾക്ക് നിരക്കാത്തതാണ്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കുക വൃദ്ധരെയും കുട്ടികളെയുമാണെന്നാണ് ഗവേഷകർ പറയുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടിൽ നിന്നാണ് ഫേസ്ബുക്ക് വിഡിയോ നീക്കം ചെയ്തത്. എന്നാൽ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതിനെ കുറിച്ച് ഔദ്യോഗികമായി ട്രംപ് പ്രതികരിച്ചിട്ടില്ല. ശേഷം ട്വിറ്ററും ഇക്കാര്യം ട്രംപിന്റെ ടെക്‌നിക്കൽ സംഘത്തോട് ആവശ്യപ്പെട്ടു. തങ്ങളുടെ പോളിസികൾക്ക് നിരക്കാത്ത കാര്യങ്ങളാണ് വിഡിയോയിൽ പറയുന്നതെന്നാണ് വിശദീകരണം.