Exclusive NRI News USA

അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന് മുഖ്യാതിഥിയായി ട്രമ്പിനെ ക്ഷണിച്ചു

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനും, രാജ്യത്തിന്റെ സൈനിക കരുത്ത് വിളിച്ചോതുന്ന സൈനിക പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നതിനും മുഖ്യാതിഥിയാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെ ഇന്ത്യ ക്ഷണിച്ചു. ഏപ്രിലില്‍ ഇതു സംബന്ധിച്ച ക്ഷണക്കത്ത് കൈമാറിയതാണെങ്കിലും അമേരിക്കന്‍ ഭാഗത്തു നിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. എങ്കിലും ഇക്കാര്യത്തില്‍ അനുകലമായ ഒരു തീരുമാനമാണ് ഉണ്ടാകാന്‍ സാധ്യതയെന്ന് പറയപ്പെടുന്നു. നയതന്ത്ര തലത്തില്‍ ഈ വിഷയം പലതവണ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ട്രമ്പിന്റെ മുന്‍ഗാമി ഒബാമ 2015 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മില്‍ അടുത്ത കാലത്ത് പല കാര്യങ്ങളിലും ഭിന്നത നിലനില്‍ക്കുന്ന എന്നതാണ് ട്രമ്പിന്റെ വരവിനെപ്പറ്റി ആശങ്ക ഉയര്‍ത്തുന്നത്. വ്യാപാര താരിഫ് സംബന്ധിച്ച തര്‍ക്കം, ഇറാനില്‍ നിന്ന് ഇന്ത്യ നടത്തി വരുന്ന എണ്ണ ഇറക്കുമതി, റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനുള്ള നീക്കം തുടങ്ങിയവ അമേരിക്കയ്ക്ക് അനിഷ്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഭിന്നതകള്‍ പരിഹരിക്കുന്നതിന് മന്ത്രിതല ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അമേരിക്ക അത് മാറ്റിവയ്ക്കുകയായിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ അപ്രതീക്ഷിത ഉത്തര കൊറിയന്‍ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു ഇത്.
അമേരിക്കയുമായുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ പറ്റുന്നതാണെന്ന് മോഡി ഭരണകൂടം കരുതുന്നു. ട്രമ്പിന്റെ സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍ വിദേശനയവുമായി ബന്ധപ്പെട്ട പല വിമര്‍ശനങ്ങളുടെയും മുനയൊടിക്കുവാന്‍ അത് സഹായകമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ മോഡിയുടെ ഇമേജ് വര്‍ധിപ്പിക്കുന്ന ഘടകമായി ഇത് മാറ്റിയെടുക്കാമെന്നും ബി.ജെ.പി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

Related posts

‘നീരാളി’ സിനിമയ്ക്കു സമാനമായ സംഭവം അരിസോണയിൽ: രക്ഷകരെത്തിയത് 6 നാളിന് ശേഷം

ഗൾഫിൽ നിന്നും നാട്ടിൽ പണം ഒരു മിനുട്ടിനുള്ളിൽ എത്തും.

subeditor

വിഷം വിതയ്ക്കുന്ന മലയാളി ,കഴിഞ്ഞ വർഷം മലയാളി സ്വന്തം മണ്ണിൽ നിക്ഷേപിച്ചത് 888 ടൺ വിഷം

യുഎസ് സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങുന്നുവോ? ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൂചന

subeditor12

മാര്‍പാപ്പയുടെ തൊട്ട് താഴെയുള്ള കര്‍ദിനാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതി

subeditor10

രാജിവെച്ച നടിമാരും മഞ്ജുവും പാര്‍വതിയും ഇപ്പോള്‍ അമേരിക്കയില്‍

ഗൾഫിൽ ചരിത്രം കുറിച്ച് ഖത്തർ മലയാളികളുടെ ക്രിസമസ് കുർബ്ബാനയും ആഘോഷവും.

subeditor

നേഴ്സിങ്ങ് ജോലി തട്ടിപ്പ്: കൊല്ലം സ്വദേശിയേ കുവൈറ്റിൽ മലയാളികൾ പിടികൂടി.

subeditor

ഹാദിയ കേസില്‍ കേരളാ പൊലീസിന്റെ നിഗമനങ്ങളെ ശരിവച്ച്‌ എന്‍ ഐഎ

പ്രവാസി വോട്ടവകാശത്തിനു വേണ്ടി നിയമയുദ്ധം നടത്തി വിജയം കൈവരിച്ച ഡോ. ഷംഷീര്‍ വയലിലിനെ ജെ.എഫ്.എ. ആദരിക്കുന്നു

subeditor

എച്ച് 1 ബി വിസ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് ട്രമ്പ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്; മുന്‍ ഭരണകൂടങ്ങള്‍ അലംഭാവം കാണിച്ചെന്ന് വിമര്‍ശനം

Sebastian Antony

കോപ്പ അമേരിക്കയിലെ ആരവങ്ങളില്‍ മലയാളവും

Sebastian Antony

പ്രശ്നബാധിതമായ യമനില്‍ മൂവായിരത്തോളം മലയാളികള്‍ സഹായം തേടുന്നു

subeditor

പൂച്ചകളുടെ സംരക്ഷണ കേന്ദ്ര നിര്‍മ്മാണത്തിന്‌ 7 മില്യണ്‍ ഡോളര്‍ !

subeditor

വേലക്കാരി രഹസ്യമായി തന്റെയും മകളുടെയും തലമുടി ശേഖരിക്കുന്നു; ആഭിചാരത്തിനെന്ന് പരാതി

subeditor5

സ്‌നിക്കേഴ്‌സിൽ പ്ലാസ്റ്റിക്കിന്റെ അംശം

subeditor

യു. എസ് ഹൗസ് സ്പീക്കറായി പോള്‍ റയന്‍ തിരഞ്ഞെടുക്കപ്പെട്ടു

Sebastian Antony

ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്ത നിരാശയോടെ ചന്ദ്രശേഖരപിള്ള മടങ്ങുന്നു