ട്രംപ്-ഉന്‍ ചരിത്ര കൂടിക്കാഴ്ച: ആദ്യ ചർച്ച വിജയം, അണുവായുധം താഴെവയ്പ്പിക്കും

അടച്ചിട്ട മുറിയിൽ നിന്നും ആദ്യ ഘട്ടൻ വൺ, വൺ, വൺ ചർച്ച കഴിഞ്ഞ് ട്രം പ് പുറത്തുവന്ന് പറഞ്ഞു. എല്ലാം നന്നായി പോകുന്നു. ഉത്തരകൊറിയയുമായി സഹകരിക്കും. എന്നാൽ ഞങ്ങൾക്ക് ഇടയിലേ ഏക വിഷയം മുൻ കാലത്ത് പറഞ്ഞ ചീത്ത വാക്കുകളും വാക് പോരും മാത്രമാണ്‌. അതെല്ലാം പരിഹരിച്ച് ചർച്ച മുന്നോട്ട് കൊണ്ട് പോകും. അടച്ചിട്ട മുറിയിൽ ഒരു നേതാക്കളും പരിഭാഷകരും മാത്രമാണ്‌ ചർച്ചയിൽ .അണുവായുധം ഉത്തരകൊറിയയേ കൊണ്ട് താഴെ വയ്പ്പിക്കാൻ അനുനയത്തിൽ നടത്തുന്ന നീക്കം. ഉത്തര കൊറിയ ശാന്തമായി എല്ലാം അനുസരിക്കുന്ന സൂചനകളാണ്‌ പുറത്ത് വരുന്നത്.

സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ ഇരുപുറവുമിരുന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നും ചര്‍ച്ച ചെയ്യുമ്പോള്‍, ലോകം സമാധാനത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുവെക്കുകയാണ്.നിശ്ചയിച്ച സമയത്തുതന്നെ ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുന്‍പായി ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇരു നേതാക്കള്‍ക്കും ഒപ്പം നാലംഗ സംഘങ്ങളുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുള്ളത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുള്ളത്. ഉത്തരകൊറിയ അണ്വായുധം താഴെവയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ്. ചര്‍ച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടല്‍.

ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.  ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് ഉത്തരകൊറിയ, യു.എസ്., ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അപൂര്‍വം പേര്‍ക്ക് മാത്രമാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. അത് നന്നായി പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

ഉച്ചകോടിയില്‍ യു.എസിന്റെ പ്രധാനലക്ഷ്യം ആണവനിരായുധീകരണമാണ്. ഉത്തരകൊറിയ പൂര്‍ണമായും അണ്വായുധം അടിയറവുവയ്ക്കണമെന്ന നിലപാടായിരിക്കും അമേരിക്ക ഉയര്‍ത്തിപ്പിടിക്കുക. അമേരിക്കയുടെ ഈ നിലപാടാണ് ചര്‍ച്ചയില്‍ നിര്‍ണായകമാവുകയെന്നാണ് കരുതുന്നത്. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറായില്ലെങ്കില്‍ ചര്‍ച്ച പരാജയപ്പെടാനാണ് സാധ്യത.

1950-53 വര്‍ഷങ്ങളിലെ കൊറിയന്‍ യുദ്ധത്തിന് വിരാമമായെങ്കിലും സമാധാനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ സാങ്കേതികമായി ഇരുകൊറിയകളും ഇപ്പോഴും യുദ്ധാവസ്ഥയിലാണ്. ഉച്ചകോടിയില്‍ കൊറിയന്‍യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലും തീരുമാനമായേക്കും.

ഉത്തരകൊറിയയും യു.എസുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിലും തീരുമാനമുണ്ടാകും. നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ ഉത്തരകൊറിയക്കുമേല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നേക്കും. ഉത്തരകൊറിയയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചയില്‍ പരാമര്‍ശിച്ചേക്കും. ഉത്തരകൊറിയയില്‍ 1,20,000 രാഷ്ട്രീയത്തടവുകാരുണ്ടെന്നാണ് കണക്ക്. യു.എസാണ് ഉത്തര കൊറിയയുടെ ഏറ്റവുംവലിയ ഭീഷണി എന്നിരിക്കെ ചര്‍ച്ചയില്‍ കിം ജോങ് ഉന്‍ മുന്‍തൂക്കം നല്‍കുക ഉത്തരകൊറിയയുടെ സുരക്ഷയ്ക്കായിരിക്കുമെന്നാണ് കരുതുന്നത്.

Top