അഫ്ഗാന്‍ സ്‌ഫോടനം: പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് ട്രംപ്; തീവ്രവാദത്തിന് സുരക്ഷയൊരുക്കുന്നവര്‍ പിന്മാറണം

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്‍ സ്‌ഫോടനത്തില്‍ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദത്തിന് കവചം ഒരുക്കുന്നവര്‍ പിന്മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

പാകിസ്ഥാനെ പേരെടുത്ത് പറയാതെയായിരുന്നു ട്രംപിന്റെ വിമര്‍ശനം. സ്‌ഫോടനത്തിന് ഉത്തരവാദികളായ താലിബാനെ നശിപ്പിക്കണമെങ്കില്‍ അവരെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ കൂടി ശ്രമിക്കണമെന്ന് ട്രംപ് വ്യക്തമാക്കി.

സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 103 കടന്നു. ഇന്നലെ ഉച്ചയോടെ ആംബുലൻസിലെത്തിയ ചാവേർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ കൂടുകയാണ്. ഇരുനൂറിലധികം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.ആക്രമണത്തെ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും അപലപിച്ചു.

Top