മോദി അസ്വസ്ഥനാണ്, മോദിയുമായി സംസാരിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.നിലവിലെ സംഘര്‍ഷത്തില്‍ മോദി അസ്വസ്ഥനാണന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിനോട് ചൈന തര്‍ക്കത്തെക്കുറിച്ച് മോദി സംസാരിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണന്ന് നേരത്തെ നിലപാട് എടുത്ത് ട്രംപാണ് ഇത്തവണ ഒരു പടി കൂടന്ന് വിഷയത്തില്‍ മോദിയോട് സംസാരിച്ചുവെന്ന് അവകാശപ്പെട്ടിരിക്കുന്നത്.

വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്.സൈനീക മേധാവിത്വത്തില്‍ ശക്തരായ രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 1.4 ബില്യണ്‍ ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് നിലവിലെ തര്‍ക്കം.മോദിയുമായി സംസാരിച്ചു.അദേഹം തര്‍ക്കത്തില്‍ അസ്വസ്ഥനാണ്.ട്രംപിന്റെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി.ട്രെപിന്റെ പ്രസ്താവനയെ ഇന്ത്യ തള്ളി പറഞ്ഞു. ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് സംഭാഷണം നടന്നിട്ടില്ല.ഏപ്രില്‍ നാലിനാണ് അവസാനമായി അമേരിക്കന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി സംസാരിച്ചത്.അതാകട്ടെ ഹൈഡ്രോക്ലോറോക്സില്‍ മറുന്ന് കൈമാറുന്നതിനെക്കുറിച്ചാണ് എന്നും ഇന്ത്യ വ്യക്തമാക്കി.

Loading...