ട്വിറ്ററുമായി ഇടഞ്ഞു;സമൂഹ മാധ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു

വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ ഒപ്പു വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററുമായി ഇടഞ്ഞതോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ട്രംപ് തീരുമാനിച്ചത്. ഫാക്ട്‌ചെക് വിവാദത്തിന് പിന്നാലെ ട്വിറ്ററിനെ ഉന്നംവെച്ച് ട്രംപ് നിലപാട് കടുപ്പിക്കുകയായിരുന്നു. റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. അതേസമയം ട്രംപ് ട്വിറ്ററിനെതിരെ നീങ്ങിയതിന് തൊട്ടുപിന്നാലെ ട്വിറ്ററിന്റെ ഓഹരികള്‍ 2.6 ശതമാനം ഇടിയുകയും ചെയ്തു.

ഫേസ്ബുക്ക് ഓഹരികളിലും ഇടിവ് നേരിട്ടിട്ടുണ്ട്. ഫേസ്ബുക്ക് ഓഹരി 1.3 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്. ട്രംപും ട്വിറ്ററും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ട്രംപിന്റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചിത്. ഇന്നലെ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് വ്യക്തമാക്കിയിരുന്നു. ട്രംപ് ട്വീറ്റ് ചെയ്ത രണ്ട് ട്വീറ്റുകള്‍ക്കെതിരെയാണ് ഇത് വ്യാജവിവരമാണെന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു പുതിയ നീക്കം. നേരത്തെ ശക്തമായ നിയമനിര്‍മാണം കൊണ്ടുവരികയോ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016 ല്‍ ഇങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.

Loading...

അ​തി​ന്‍റെ പു​തി​യ പ​തി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചു​കൂ​ടാ. മെ​യി​ൽ ഇ​ൻ ബാ​ല​റ്റു​ക​ൾ ച​തി​യാ​ണെ​ന്നും ക​ള്ള​ത്ത​ര​മാ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണം ട്രം​പ് ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. വോ​ട്ട് ബൈ ​മെ​യി​ൽ സം​ബ​ന്ധി​ച്ച ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ളി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് കാ​ട്ടി​യാ​ണ് ട്വി​റ്റ​ർ ട്രം​പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​ത്.അതേ സമയം ട്രംപിന്‍റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിന്‍റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചത്.