പ്രക്ഷോഭക്കാരെ ഭയന്ന് ട്രംപിനെയും കുടുംബത്തെയും അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റി

വാഷിങ്ടണ്‍; വംശീയകൊലയ്ക്കിരയായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷനുകളില്‍ തീയിടുകയും ആക്രമിച്ചും പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്ക് പോലും സാധിക്കാത്ത അവസ്ഥയുമാണ്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റിയതായി റിപ്പോര്‍്ട്ടുകള്‍ പുറത്ത് വരുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രക്ഷോഭങ്ങള്‍ വൈറ്റ് ഹൗസിന് വരെ അടുത്തെത്തിയപ്പോഴാണ് നീക്കം. നൂറുകണക്കിന് പ്രക്ഷോഭകരാണ് കഴിഞ്ഞ ദിവസം വൈറ്റ ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. ഇത് ട്രംപിനെയും സുരക്ഷാ സംഘത്തെയും തെല്ലൊന്ന് ഭയപ്പെടുത്തിയിരുന്നു. ട്രംപിനോടൊപ്പം തന്നെ ഭാര്യ മലേനിയ ട്രംപ്, ബാരണ്‍ ട്രംപ് എന്നിവരെയും അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. 40 നഗരങ്ങളിലാണ് പ്രതിഷേധം കനത്തതോടെ ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. 15 സ്റ്റേഷനുകളില്‍ സുരക്ഷാഭടന്മാരെ സജ്ജമാക്കിയിട്ടുണ്ട്.

Loading...

ആവശ്യമെങ്കില്‍ 2000 പൊലീസുകാരെക്കൂടി വിട്ടുനല്‍കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ക്കെതിരെ ട്രംപ് നടത്തിയ ഒരു പ്രസ്താവനയും വിവാദമായിരുന്നു. പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിലെത്തിയാല്‍ വേട്ടപ്പട്ടികളെയും ആുധവും കൊണ്ടും നേരിടും എന്നായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന. മിനിയപോളിസില്‍ മെയ് 25 നണ് പൊലീസ് അതിക്രമത്തില്‍ അമേരിക്കന്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. തുടര്‍്ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.