ആരാധനാലയങ്ങള്‍ തുറക്കാന്‍ ഗവര്‍ണര്‍മാര്‍ അനുവാദം നല്‍കണം, ഇല്ലെങ്കില്‍ അധികാരം പ്രയോഗിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ആരാധനാലയങ്ങളും മറ്റും എത്രയും വവേഗം തുറന്ന് പ്രവര്‍ത്തിക്കാനായി സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ അനുവാദം നല്‍കണമെന്ന് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. പള്ളികള്‍, സിനഗോഗുകള്‍, മോസ്‌ക്കുകള്‍ തുടങ്ങിയ എല്ലാ ആരാധനാലയങ്ങളും തുറക്കണമെന്നും ഇവ അവശ്യ സേവനങ്ങള്‍ നല്‍കുന്ന ഇടങ്ങളാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ആഴ്ച ആവസാനത്തോടെ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കണമെന്നും അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, അധികാരം പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും ട്രംപ് പറഞ്ഞു.

Loading...