ശബരിമല ദർശനത്തിന് ഇനിയും മടങ്ങി വരുമെന്ന് തൃപ്തി ദേശായി

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ പോയി. ഇന്നലെ രാത്രിയോടെ ഇവർ തിരികെ പോയി. പോലീസ് സുരക്ഷയിൽ ആയിരുന്നു തൃപ്തിയെയും സംഘത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ശബരിമല സന്ദർശനത്തിന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞതിന് ശേഷമാണ് തിരികെ പോകാൻ തൃപ്തിയും സംഘവും സമ്മതിച്ചത്. പോലീസ് സുരക്ഷ നൽകില്ലെന്ന് പറഞ്ഞതിനലാണ് തങ്ങൾ മടങ്ങുന്നത് എന്നും ഇനിയും ശബരിമല ദര്‍ശനത്തിന് തിരികെ വരുമെന്നും തൃപ്തി പറഞ്ഞു.

ശബരിമലയിൽ വരുന്ന കര്യങ്ങൾ അധികാരികളെ മുൻകൂട്ടി അറിയിച്ചിരുന്നു. എട്ട്‌ മണിക്കൂറുകൾ കാത്തു നിന്നു. ഇനിട്ടും സുരക്ഷ ഒരുക്കി നൽകിയില്ല. പിന്തിരിപ്പിക്കാൻ ആണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഭരണഘടനാ ദിനം ആയതു കൊണ്ടാണ് ഇന്ന് വരാൻ ആയി തീരുമാനിച്ചത് എന്നും തൃപ്തി ദേശായി കൂട്ടിച്ചേർത്തു.

Loading...

ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ മടങ്ങിപ്പോകാന്‍ അവരും സംഘവും നിര്‍ബന്ധിതരാകുകയായിരുന്നു. ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ ഭരണഘടനാപരമായ അവകാശം ഉണ്ടെന്നും അത് നിഷേധിക്കുകയാണെങ്കില്‍ അതിന് കാരണം വ്യക്തമാക്കണമെന്നും ഇത് എഴുതി നല്‍കണമെന്നും തൃപ്തി ദേശായിയും സംഘവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായിയും സംഘവും നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തൃപ്തി ദേശായിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ നാലുപേരും സംഘത്തിലുണ്ട്. ഇവര്‍ക്കൊപ്പം ബിന്ദു അമ്മിണിയും കൊച്ചി പൊലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയിരുന്നു. ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരിലൊരാള്‍ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്‌പ്രേ ചെയ്‌തിരുന്നു.

ശബരിമലയിലേക്ക് പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്‍തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പൊലീസെത്തി ബിന്ദു അമ്മിണിയെ ജനറല്‍ ഹോസ്‍പിറ്റലിലേക്ക് മാറ്റി.

എന്നാല്‍ മുളക് പൊടിയെറിഞ്ഞെന്ന ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. തടഞ്ഞവോരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടര്‍ന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്‍തി ദേശായിയും നാലംഗ സംഘവും നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്.