അയോധ്യ രാമക്ഷേത്ര നിര്‍മാണം അടുത്ത മകരസംക്രാന്തിയോടെ, നിര്‍മാണ ട്രസ്റ്റ് രൂപീകരണം ഉടന്‍

അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള ട്രസ്റ്റ് രൂപീകരണം ഉടനുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരാഴ്ചയ്ക്കുള്ളില്‍ രൂപീകരണ യോഗം ചേരും. യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലായിരിക്കും. എട്ട് അംഗ ട്രസ്റ്റാകും നിലവില്‍ വരുന്നതെന്നാണ് സൂചന.

ക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം മകര സംക്രാന്തിയോടെ തുടങ്ങുമെന്നാണ് സൂചന. ശിലസ്ഥാപന കര്‍മങ്ങളും നടക്കും. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്പിയുടെ നേതൃത്വത്തില്‍ മുമ്പ് ശിലാസ്ഥാപനം നടത്തിയിരുന്നു. 2022 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന.

Loading...

ആര്‍കിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്‍പന ചെയ്യുന്നത്. വിഎച്ച്പി മുമ്പ് രൂപകല്‍പന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിര്‍മിക്കുക.

അതേസമയം, സുപ്രീം കോടതി വിധിയെ തുടർന്ന് ക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരണ നടപടിയുമായി സർക്കാർ മുന്നോട്ടുപോകും. ട്രസ്റ്റ് രൂപീകരണം ഉടൻ പൂർത്തിയാക്കുമെന്നാണ് വിവരം. മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. 2022 ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിഭാഗം നിർമ്മാണവും പൂർത്തിയാക്കാനാണ് ആലോചന. ആർകിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകൽപന ചെയ്യുന്നത്. വിഎച്ച്പി മുമ്പ് രൂപകൽപന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിർമിക്കുക.

നേരത്തെ വിഎച്ച്പിയുടെ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്രത്തിനായി ശിലാസ്ഥാപനം നടത്തിയിരുന്നു. ക്ഷേത്രത്തിനായി കൊത്തുപണികളും ആരംഭിച്ചിരുന്നു.ക്ഷേത്ര നിർമാണത്തിനായി തൂണുകളും ശിൽപങ്ങളും തയ്യാറാക്കാനായി ഗുജറാത്തിൽ നിന്നാണ് ശിൽപികൾ എത്തിയിരുന്നത്. എന്നാൽ അയോധ്യയിലെ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതിന് മുന്നോടിയായി ഈ പ്രവർത്തികൾ നിർത്തിവെച്ചിരുന്നു.

അതേസമയം, തർക്ക ഭൂമിയിൽ ക്ഷേത്രം നിർമിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ തൊഴിലാളികളെ അയോധ്യയിലെത്തിച്ചേക്കും

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ തുടരുന്നു. ഡൽഹി അടക്കം പ്രധാന നഗരങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിധി പ്രഖ്യാപിച്ച ജഡ്ജിമാർക്കും സുരക്ഷ വർദ്ധിപ്പിച്ചു

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പത്ത് ദിവസത്തിനുള്ളിൽ ഭീകരാക്രമണം നടത്താൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ശ്രമിക്കുന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. .
മിലിട്ടറി ഇന്റലിജൻസ്, റോ, ഇന്റലിജൻസ് ബ്യൂറോ എന്നീ സുരക്ഷ ഏജൻസികള്‍ നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് രാജ്യത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയത്.

ഡൽഹിയ്ക്ക് പുറമെ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ സേനയെ വിന്യസിച്ചിരിക്കുന്നത്. മറ്റ് പ്രധാന നഗരങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമടുതലപ്പെടുത്തിയിട്ടുണ്ട്.പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളുടെ സുരക്ഷയും കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ജഡ്‌ജിമാരുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.ജഡ്‌ജി മാരുടെ വസതിക്ക് സമീപം കൂടുതൽ സൈനികരെ നിയോഗിച്ചു. മൊബൈൽ എസ്‌കോർട്ടും തുടരും.