Kerala News Top Stories

ഇടതിനെ പിന്തുണക്കാത്ത ഇടുക്കി ബിഷപ്പിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ സഹായിക്കാമെന്ന് വ്യാജ സന്ദേശം

ചെറുതോണി :ഇടതിനെ പിന്തുണക്കാത്ത ഇടുക്കി ബിഷപ്പിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ സഹായിക്കാമെന്ന് വ്യാജ സന്ദേശം. ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ അപായപ്പെടുത്താന്‍ ആഹ്വാനവുമായി സിപിഎം നേതാവിന്റെ പേരുവെച്ച് വ്യാജ ഇമെയില്‍ സന്ദേശം.

“Lucifer”

ജോയ്‌സ് ജോര്‍ജിന് അനുകൂലമല്ലാത്ത രാഷ്ട്രീയ നിലപാട് എടുത്തതിന് ബിഷപ്പിനെ വധിക്കണമെന്ന് നിര്‍ദേശിച്ചും ഇതിന് മന്ത്രി എം എം മണിയുടെ സഹായം അഭ്യര്‍ത്ഥിച്ചുമാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടട്ടേറിയേറ്റ് അംഗം സിവി വര്‍ഗീസിന്റെ പേരില്‍ ഇമെയില്‍ പ്രചരിച്ചത്.

ബിഷപ്പിന്റെ ജീവന്‍ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന ഒരു സന്ദേശവും അതിനൊപ്പം സി.വി വര്‍ഗീസിന്റെ ലെറ്റര്‍പാഡിലുള്ള ഒരു കത്തും വെള്ളിയാഴ്ച വൈകിട്ടാണ് രൂപതയിലെ വൈദീകര്‍ക്കും അധ്യാപകര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്കും ഇമെയിലായി എത്തിയത്.

ഇടുക്കി മണ്ഡലത്തില്‍ ഇടതു മുന്നണിയ്ക്ക് വിജയം അത്ര എളുപ്പമല്ലെന്നും രൂപതയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാന്‍ ഇടയില്ലാത്തതിനാല്‍ ബിഷപ്പിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ക്രമീകരണം ചെയ്യാമെന്നും ആയിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്. വര്‍ഗീസ് എം.എം മണിക്ക് അയയ്ക്കുന്ന കത്ത് എന്ന മട്ടിലാണ് കത്ത് എഴുതിയിരിക്കുന്നത്.

വ്യാജ ഇ മെയിലാണെന്നും പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും സി.വി. വര്‍ഗീസ് പ്രതികരിച്ചു. സ്ഥലത്തില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും മന്ത്രി എം.എം മണി അറിയിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാലിനും തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും വര്‍ഗ്ഗീസ് പരാതി നല്‍കി.

Related posts

‘മാതൃകാ ഭാര്യ’ സതീശനെ കൊലപ്പെടുത്തിയത് 3ദിവസം കെട്ടിയിട്ട് അലക്കുകല്ലിന്‌ ഇടിച്ച്; ശാശ്വതിക്ക് ഒരേ സമയം 3 പുരുഷന്മാർ

subeditor

എന്താണ് പ്രീമെനുസ്ട്രൽ സിൻട്രംസ് , ജോമോൾ ജോസഫ് പറയുന്നു

subeditor10

മന്ത്രി സ്ഥാനം പോയപ്പോൾ രാജ്യം വിട്ടു, എം.എൽ.എയേ അന്വേഷിച്ച് വോട്ടർമാർ

വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു

സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയെ കണ്ടു: ടീം സോളാര്‍ മുന്‍ ഡ്രൈവറുടെ മൊഴി

subeditor

പ്രണയം നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെൺകുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു

പ്രണബ് മുഖര്‍ജിയുടെ അഭിമുഖം തിരുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടെന്ന് സ്വീഡീഷ് പത്രം

subeditor

വിതുര ഐസറില്‍ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി

subeditor

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്കെതിരായ വധശ്രമം: എട്ട് പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

main desk

പുലര്‍ച്ചെ രണ്ടു മണിക്ക് ഭാര്യ പതിവായി ഫോണില്‍ സംസാരിക്കുന്നു, ഭര്‍ത്താവ് തോര്‍ത്തുമുണ്ട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

subeditor10

സുനി ജയിലിൽനിന്ന് പലവട്ടം നാദിർഷായെ വിളിച്ചു ; ഇതൊക്കെ കേട്ടതു കൊണ്ടാണ് പൊലീസിനോട് പറഞ്ഞത് ; അല്ലാതെ താന്‍ പൊലീസിന്റെ ചാരനല്ലെന്ന് ജിന്‍സണ്‍

നാല് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ നായയുമായും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു

subeditor10