കുരങ്ങന്‍ ഉത്തരക്കടലാസില്‍ മൂത്രം ഒഴിച്ച് പരീക്ഷ മുടക്കി പരാതിയുമായി വിദ്യാര്‍ഥിനി

മലപ്പുറം/ ചോദ്യപേപ്പറിലും ഉത്തരക്കടലാസിലും കുങ്ങന്‍ മൂത്രം ഒഴിച്ചതിനാല്‍ പരീക്ഷ വീണ്ടും എഴുതണമെന്ന് വിദ്യാര്‍ഥനി. വളാഞ്ചേരി എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി കെടി ഷിഫ്‌ളയാണ് പരാതി നല്‍കിയത്.

പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 24 ന് നടക്കുമ്പോഴായിരുന്നു സംഭവം. ചോദ്യപേപ്പറിലും ഉത്തരക്കടലാസിലും മൂത്രം ആയതോടെ എഴുതാന്‍ കഴിഞ്ഞില്ല. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 15 മിനിറ്റ് കഴിഞ്ഞതോടെയാണ് കുരങ്ങന്‍ മൂത്രം ഒഴിച്ചത്.

Loading...

സംഭവത്തില്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതി കൃത്യസമയത്ത് ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.