ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി: തുരങ്ക മുഖം മണൽ ചാക്കുകൾ കൊണ്ട് അടച്ച നിലയിൽ

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി.  തുരങ്കം നുഴഞ്ഞ് കയറ്റത്തിനായി നിർമ്മിച്ചതാണ് എന്ന് സംശയിക്കുന്നതായി ബിഎസ്എഫ് ഐ ജി പ്രതികരിച്ചു. വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് തുരങ്കം കണ്ടെത്തിയത്. ജമ്മുവിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലെ വേലിക്ക് തൊട്ട് താഴെ അതിർത്തി സുരക്ഷാ സേന ഒരു തുരങ്കം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

തുരങ്ക മുഖം മണൽ ചാക്കുകൾ കൊണ്ട് അടച്ചിരിക്കുകയായിരുന്നു. മണൽ ചാക്കുകൾ പാക് നിർമിതമാണ് എന്നും ബിഎസ്എഫ് അറിയിച്ചു. തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതിർത്തി പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയതായും ബിഎസ്എഫ് ജമ്മു ഐ ജി എൻ. സ് ജംവാൾ പറഞ്ഞു.

Loading...

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന് സഹായിക്കുന്നതിന് ഉപയോഗിച്ചേക്കാവുന്ന തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തിൽ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്ന മാറ്റ് തുരങ്കങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ സേന ഈ പ്രദേശത്ത് തിരച്ചിൽ പ്രവർത്തനം ആരംഭിച്ചു.

ഇപ്പോൾ കണ്ടെത്തിയ ടണലിൽനിന്ന് ഏകദേശം 400 മീറ്റർ അകലെയാണ് പാകിസ്താന്റെ ബോർഡർ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. നുഴഞ്ഞുകയറ്റ വിരുദ്ധ ശ്രമങ്ങൾ ശക്തമാണെന്നും വീഴ്ചകൾ ഒന്നും ഇല്ലെന്നും ഉറപ്പുവരുത്താൻ ബി‌എസ്‌എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താന തന്റെ അതിർത്തി കമാൻഡർമാരോട് നിർദ്ദേശിച്ചു. വ്യാഴാഴ്ച ജമ്മുവിലെ സാംബ സെക്ടറിൽ ബി‌എസ്‌എഫ് പട്രോളിംഗാണ് ഇന്ത്യൻ ഭാഗത്തെ അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയുള്ള തുരങ്കം കണ്ടെത്തിയത്.