തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇയിൽ അറസ്റ്റ് ചെയ്തു. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

പത്ത് മില്ല്യൻ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാർ പിടിയിലായത്. ഒത്തുതീര്‍പ്പിനെന്ന പേരിൽ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുഷാറിനെ അജ്‍മാൻ ജയിലിലേക്ക് മാറ്റി. പത്ത് വര്‍ഷം മുന്പായിരുന്നു കേസിന് ആസ്പദമായ സംഭവം.

Loading...