ട്യൂഷന് പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധ്യാപകന്റെ പിതാവ് ബലാത്സംഗം ചെയ്തു

ന്യൂഡൽഹി : നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത 55കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡല്‍ഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം.

കുട്ടി ട്യൂഷന്‍ പഠിക്കാന്‍ പോകുമ്പോഴാണ് സംഭവം ഉണ്ടായത്. ട്യൂഷന്‍ അധ്യാപകന്റെ പിതാവാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്.

Loading...

സ്‌കൂളില്‍ പോയിട്ട് വന്ന ശേഷം കുട്ടി വീണ്ടും ട്യൂഷന് പായപ്പോഴാണ് സംഭവം. ട്യൂഷന് എത്തിയപ്പോള്‍ അധ്യാപകന്റെ അച്ഛന്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

വീട്ടില്‍ തിരികെ എത്തിയ കുട്ടി കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ ട്യൂഷന്‍ അധ്യാപകന്റെ അച്ഛനെതിരെ പോക്‌സോ നിയമപ്രതാകം കേസെടുത്തു.