കൊല്‍ക്കത്ത: ബംഗാളി സീരിയല്‍ നടി ദിശാ ഗാംഗുലി ആത്മഹത്യ ചെയ്തു. 23 വയസ്സുള്ള നടി കൊല്‍ക്കത്തയിലെ പര്‍ണശ്രീയിലെ സ്വന്തം വസതിയിലെ റൂമില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് കൊല്‍ക്കത്ത പോലീസ് നല്‍കുന്ന സൂചന.

സീലിങ്ങ് ഫാനിലാണ് ഇവരുടെ മൃതദേഹം തൂങ്ങിയിരുന്നതെന്ന് പോലീസ് പറയുന്നു. അസ്വാഭാവികമായ രീതിയില്‍ സംശയിക്കാവുന്ന സൂചനകള്‍ ഒന്നും പോലീസിന് മുറിയില്‍ നിന്നും ലഭിച്ചിട്ടില്ല. എങ്കിലും അസ്വാഭാവിക മരണം എന്ന നിലയില്‍ പോലീസ് മരണകാരണം അന്വേഷിക്കുന്നുണ്ട്. ബംഗാളില്‍ കനകാജ്ഞലി എന്ന പ്രശസ്തമായ സീരിയലിലെ പ്രധാന നടിയാണ് ദിശ.

Loading...