അവതാരകയുടെ മരണം;സുഹൃത്തിനെ ആക്രമിച്ച കേസില്‍ ജയിലിലാകുമെന്ന ഭയത്തില്‍

ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് യത്.പ്രമുഖ ബ്രിട്ടീഷ് ടിവി അതരാകയായ കരോലിന്‍ ഫ്‌ലാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി ഐടിവി ഡേറ്റിംഗ് ഷോയായ ലൗ ഐലന്റ് എന്ന ജനപ്രിയ ടിവി പരമ്പരയുടെ അവതാരകയായിരുന്നു കരോലിന്‍. ഈ ഷോയിലൂടെയായിരുന്നു കരോലിന്‍ ബ്രിട്ടന്‍ ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയമായതും. കഴിഞ്ഞ ശനിയാഴ്ചയാണ് കരോലിനെ ലണ്ടനിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കരോലിന്‍ തന്റെ ആണ്‍സുഹൃത്തിനെ ആക്രമിച്ചെന്ന കേസില്‍ അടുത്ത മാസം വിചാരണ നേരിടാനൊരുങ്ങുകയായിരുന്നു കരോലിന്‍. ജയില്‍ശിക്ഷ ലഭിക്കുമെന്ന ഭയം കരോലിന് ഉണ്ടായിരുന്നുവെന്നാണ് അടുത്ത ബന്ധമുള്ളവര്‍ പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഒരു കേസില്‍ ഉള്‍പ്പെട്ടതോടെ കരോലിന്റെ ജീവിതം മാറിമറിഞ്ഞു. ആണ്‍സുഹൃത്തായ ലൂയിസ് ബര്‍ട്ടണെ(27) ആക്രമിച്ചെന്നതായിരുന്നു കരോലിനെതിരായ കേസ്. ഈ കേസില്‍ കരോലിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. മാര്‍ച്ചില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം. കഴിഞ്ഞദിവസങ്ങളില്‍ കരോലിന്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായും കേസില്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുതായും സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് കരോലിനെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കേസിനു പിന്നാലെയാണ് ഷോയിൽ നിന്നും പിന്മാറാൻ കരോലിൻ നിർബന്ധിതയായത്.

Loading...