തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍

ദില്ലി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. നേ​ര​ത്തെ, വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ന​ല്‍​കി​യ​ത് ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് കൈ​മാ​റു​ന്ന​തി​ല്‍ പൊ​തു​താ​ത്പ​ര്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ന​ട​പ​ടി ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഹൈക്കോടതി അപ്പീൽ തള്ളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയിൽ പോയാലും അനുകൂലഫലമുണ്ടാകാൻ സാധ്യതയില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. ഇതനുസരിച്ച്, സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു നേരത്തേ സർക്കാർ നിലപാട്. എന്നാൽ എയർപോർട്ട് എംപ്ലോയീസ് യൂണിയന് ഇതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. അവർ സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു.

Loading...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജി ഒക്ടോബറിൽ തള്ളിയിരുന്നു. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളിൽ പാളിച്ചകൾ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സര്‍ക്കാരിന്‍റെ ഹര്‍ജിയിൽ പറയുന്നു. സംസ്ഥാനസ‍ർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുൾപ്പടെയുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്.