വന്ദേഭാരത് ഉദ്ഘാടനം , തലസ്ഥാനത്ത് പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം ഒരുക്കും, ടിക്കറ്റ് ബുക്കിങ് 26 മുതൽ

തിരുവനന്തപുരം: വന്ദേഭാരത് ഉദ്ഘാടനത്തിനായി തലസ്ഥാനത്ത് എത്തുന്ന പ്രദാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ അനന്തപുരിയുടെ മുക്കും മൂലയും ഒരുങ്ങുന്നു. ഉദ്ഘാടനം ഉത്സവമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് റെയിൽവേയും വിവിധ സംഘടനകളും. വന്ദേഭാരത് ഉദ്ഘാടന വേളയിൽ 500 ജീവനക്കാരാണ് എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് പങ്കെടുക്കുന്നത്. വന്ദേഭാരത് ട്രെയിനിനുള്ളിലെ അനൗൺസ്മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റിക്കോർഡ് ചെയ്യാനായി ചെന്നൈ ഐസിഎഫിൽ നിന്ന് അയച്ചുനൽകിയിട്ടുണ്ട്

25ന് വന്ദേഭാരതിന്റെ കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ടവർക്കാണു പ്രവേശനം. ഉദ്ഘാടന ദിവസത്തിൽ സർവീസ് സ്റ്റോപ്പില്ലാത്ത ചില പ്രധാന സ്റ്റേഷനുകളിലും നിർത്തുമെന്ന് അധികൃതർ അറിയിച്ചു. 26 മുതലുള്ള സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്

Loading...

ഐആർസിടിസി വെബ്സൈറ്റിലൂടെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. വന്ദേഭാരതിൽ മികച്ച ഭക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഐആർസിടിസി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണോ വേണ്ടയോ എന്നു യാത്രാക്കാർക്ക് തീരുമാനിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടാകും.