സൗദി അറേബ്യയില്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. 12 പേരെയാണ് റിയാദ് പൊലീസ് പിടികൂടിയത്. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് സമാനമായിട്ടാണ് തട്ടിപ്പ്.
അറസ്റ്റിലായവരില്‍ ആറുപേരും യെമന്‍ പൗരന്മാരാണ്. പ്രതികള്‍ താമസ,കുടിയേറ്റ നിയമലംഘകരാണ്. ഇവരുടെ പക്കല്‍ നിന്ന് 33 മൊബൈല്‍ ഫോണുകളും 15,616 റിയാലും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
Loading...