‘സൂപ്പർ എട്ടിൽ സൂപ്പറായി ഇന്ത്യ’, അഫ്‌ഗാനെ തകർത്ത് മുന്നേറ്റം; താരങ്ങളായി ബുംറയും അർഷ്ദീപ് സിങ്ങും

ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 47 റൺസിനാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. തുടക്കത്തിൽ പതറിയെങ്കിലും സൂര്യകുമാർ യാദവിന്റെ അർധ സെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീതം എടുത്ത് താരങ്ങളായി ബുംറയും അർഷ്ദീപ് സിങ്ങും.