പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്ന് പുലർച്ചെയാണ് നരേന്ദ്ര് മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിനെ വിവരം അറിയിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

ബിറ്റ് കോയിൻ ഇന്ത്യയുടെ നിയമ പരമായ കോയിൻ ആക്കിമാറ്റി എന്നതുൾപ്പെടെയുള്ള ചില ട്വീറ്റുകളാണ് ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും വന്നത്. ഒരു മണിക്കൂറിലധികം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന്, ഇത് എങ്ങിനെ സംഭവിച്ചു എന്ന് പലരും ട്വിറ്ററിനോട് വിശദീകരണം തേടുകയായിരുന്നു. പിന്നീട് ട്വിറ്ററിനെ ഇക്കാര്യം അറിയിക്കുകയും, ഹാക്ക് ചെയ്ത അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Loading...

ആരാണ് ഇതിന് പിന്നിൽ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ല. 11 മണിക്കൂർ മുൻപാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ നിന്നും അവസാനമായി ഔദ്യോഗികമായ ട്വീറ്റ് പുറത്ത് വന്നത്. എന്നാൽ അതിന് ശേഷം നരേന്ദ്ര മോദി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും പല ട്വീറ്റുകളും വന്നു. ഈ സമയത്ത് വന്ന ട്വീറ്റുകൾ എല്ലാം നീക്കം ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.