സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയുടെ സഹോദരനും, മുന്‍ മാനേജറും അറസ്റ്റില്‍

മുംബയ്: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും പോലീസ് അറസ്റ്റ് ചെയ്തു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയെന്ന വിവരത്തെ തുടര്‍ന്ന് അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെ രാവിലെ 6.40ന് റിയ ചക്രബര്‍ത്തിയുടെയും ഏഴേകാലോടെ സാമുവല്‍ മിറാന്‍ഡയുടെയും വീടുകളില്‍ നാര്‍കോട്ടിക്‌സ് സംധം എത്തി പരിശോധന ആരംഭിച്ചിരുന്നു. റെയ്ഡില്‍ മിറാന്‍ഡയുടെ ഫോണും ലാപ്‌ടോപ്പും ഷോവിക്കിന്റെ മൊബൈല്‍ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഷോവിക് വഴി മിറാന്‍ഡ സുശാന്തിനു ലഹരി എത്തിച്ച് നല്‍കിയെന്നാണ് ആരോപണം.

Loading...

ലഹരിമരുന്ന് കേസില്‍ സുശാന്തിന്റെ കാമുകി റിയയ്ക്ക് പങ്കുളളതായി പറയപ്പെടുന്നെങ്കിലും നടിയെ അറസ്റ്റ് ചെയ്തിട്ടില്ല. റിയയുടെ വാട്‌സാപ് ചാറ്റുകളിലൂടെയാണ് കേസില്‍ ലഹരിമരുന്ന് സംഘത്തിന് ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നത്.