വീട്ടുകാരോട് പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥിനിയെ അടുത്തുകൂടി പീഡിരപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടുകാരുമായി പിണങ്ങി ചെന്നൈയിലേക്ക് നാടുവിടാന്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച രണ്ട് പേര്‍ പിടിയില്‍. വലിയതുറ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിന് മുന്‍വശം സ്റ്റിജോ ഹൗസില്‍ പ്രശോഭ് ജേക്കബ് (34), വലിയതുറ വലിയതോപ്പ് സെന്റ്.ആന്‍സ് ചര്‍ച്ചിന് സമീപം സ്റ്റെല്ലാ ഹൗസില്‍ ജോണ്‍ ബോസ്‌കോ (ജോണ്ടി, 33) എന്നിവരാണ് പിടിയിലായത്.

ജനുവരി ഒമ്പതിനാണ് പെണ്‍കുട്ടി വീട്ടുകാരോട് പിണങ്ങി ഇറങ്ങിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റഷനില്‍ ചെന്നൈയ്ക്ക് പോകാനായി ടിക്കറ്റ് എടുക്കാന്‍ നിന്നപ്പോഴാണ് പ്രതികള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പടിഞ്ഞാറെ കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് ട്രേയിന്‍ യാത്രയില്‍ പ്രതികള്‍ ഒപ്പം പോവുകയും തമിഴ്‌നാട്ടിലെ കയ്പ്പാടി റെയില്‍വേസ്റ്റേഷന് സമീപത്തുള്ള ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ചു. ശേഷം കടന്നു കളഞ്ഞു.

Loading...

കുട്ടിയെ കാണാനില്ലെന്ന വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പോലീസ് വിദ്യാര്‍ത്ഥിനി ബംഗളൂരുവില്‍ ഉണ്ടെന്ന് കണ്ടെത്തി. കുട്ടിയെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന പെണ്‍കുട്ടി,കൂടെ യാത്ര ചെയ്തവരില്‍ നിന്ന് ഫോണ്‍ വാങ്ങി പലരെയും വിളിച്ചിരുന്നു. ഈ കാളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ബംഗളൂരുവില്‍ ഉണ്ടെന്ന് പൊലീസ് മനസിലാക്കിയത്.