കഞ്ചാവിനടിമയെന്ന് അറിഞ്ഞപ്പോള്‍ യുവതി അടുപ്പമുപേക്ഷിച്ചു, വിരോധത്തിന് പെണ്‍കുട്ടിയുടെ അമ്മയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു, സഹോദരങ്ങള്‍ അറസ്റ്റില്‍

തൃശൂര്‍: വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ച സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാന് ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞ് അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി പിന്മാറിയതിന്റെ വിരോധത്തിലാണ് കുട്ടിയുടെ അമ്മയെ വഴിയില്‍ തടഞ്ഞ് യുവാക്കളായ സഹോദരങ്ങള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കാര്യാട്ടുകര പെല്‍ത്താസ് റോഡ് കരിപ്പായി അതുല്‍ (22), സഹോദരന്‍ അമല്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ഇരുവരും ചേര്‍ന്ന് തടയുകയും ആക്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച എല്‍ത്തുരുത്തില്‍ വച്ചായിരുന്നു സംഭവം ഉണ്ടായത്.. പരിക്കേറ്റ അമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മകളുമായി അതുല്‍ അടുപ്പത്തിലായിരുന്നു. അതുല്‍ കഞ്ചാവ് ഉപയോഗിക്കുന്നതറിഞ്ഞ് പെണ്‍കുട്ടി സ്‌നേഹ ബന്ധത്തില്‍ നിന്നും പിന്‍മാറിയെന്ന് പറയുന്നു. കഴിഞ്ഞ നവംബറില്‍ കുട്ടിയെ വഴിയില്‍ തടഞ്ഞു നിറുത്തി ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പൊലീസില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്.

Loading...