മാഹിയിൽ ഹെറോയിനുമായി രണ്ടു പേർപിടിയിൽ, വിദ്യാർത്ഥികൾക്കുൾപ്പടെ ലഹരിമരുന്ന് കച്ചവടം

മാഹി : ഹെറോയിനുമായി രണ്ടു പേർ മാഹിയിൽ പിടിയിലായി. വിദ്യാർത്ഥികൾക്കും മറ്റും എം.ഡി.എം. എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽപന ചെയ്തതിന്റെ പേരിൽ കഴിഞ്ഞ മാസം മൂന്ന് പേരെ മാഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49) തലശ്ശേരി ഒ.വി.റോഡ് സ്വദേശി അർഷാദ് (34) എന്നിവർ ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Loading...

മാഹി കോടതി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മാഹി എസ്.ഐ പി.പ്രദീപ്, എ എസ്.ഐമാരായ കിഷോർ കുമാർ , സുനിൽകുമാർ, ഹെഡ് കോൺസ്റ്റബിൾമാരായ വിനീഷ് , വിനിദേഷ്,ശ്രീജേഷ്, റിജേഷ്, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.