കാസർകോട് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

കാസർകോട്: കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. രണ്ട് ആൺകുട്ടികൾക്കാണ് അതിദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്. കാസർകോട് ജില്ലയിലെ ചെർക്കാപ്പാറയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇവിടെ കുളത്തിൽ കുളിക്കാനിറങ്ങിയ ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്. ചെർക്കപാറ ഗവൺമെൻറ് സ്കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്.