പിഞ്ചോമലുകളെയുമായി അമ്മ കിണറില്‍ ചാടി, മക്കള്‍ മരിച്ചു അമ്മ രക്ഷപ്പെട്ടു

പാലക്കാട്: പിഞ്ചുകുഞ്ഞുങ്ങളുമായി വീട്ടമ്മ ജീവനൊടുക്കാന്‍ കിണറ്റില്‍ ചാടി.ഒടുവില്‍ കുഞ്ഞുങ്ങള്‍ മരിച്ചു,യവതിയായ വീട്ടമ്മ രക്ഷപ്പെട്ടു.ആറും മൂന്നും വയസുള്ള കുട്ടികളാണ് മരിച്ചത്.കുഴല്‍മന്ദം കളപ്പെട്ടി വിനോദിന്റെ ഭാര്യയായ 27കാരി മഞ്ജുളയാണ് കുട്ടികളുമായി കിണറ്റില്‍ ചാടിയത്.മക്കളായ ആറ് വയസുകാരന്‍ അഭിന്‍, മൂന്ന് വയസുകാരന്‍ അഭിത്ത് എന്നിവരാണ് മരിച്ചത്.

കണ്ണാടി പഞ്ചായത്തിലെ കിണാശ്ശേരി ഉപ്പുംപാടത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം.കുറച്ചു കാലമായി ഭര്‍ത്താവുമായി പിണങ്ങി മഞ്ജുള കുട്ടികളുമായി ഉപ്പുംപാടത്തെ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്.ഇവര്‍ക്കൊപ്പം അമ്മ പ്രേമയും സഹോദരന്‍ മനോജും ആണ് ഉണ്ടായിരുന്നത്. സംഭവം നടന്ന സമയം മനോജ് ജോലി ആവശ്യത്തിനായി പുറത്ത് പോയിരുന്നു. അമ്മ സമീപത്തെ കടയിലും പോയി. ഈ സമയമാണ് വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റില്‍ കുട്ടികളെയുമായി മഞ്ജുള ചാടിയത്.

Loading...

സംഭവം അറിഞ്ഞയുടന്‍ സമീപവാസിയായ ഒരാള്‍ കിണറ്റിലിറങ്ങിയാണ് മഞ്ജുളയെ രക്ഷിച്ചത്. പാലക്കാട് നിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കുട്ടികളെയും മഞ്ജുളയെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പൊലീസ് കേസെടുത്തു.