കളിക്കുന്നതിനിടെ അപകടം, ആലപ്പുഴയിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ദമ്പതികളുടെ 2 മക്കളും ദാരുണമായി മുങ്ങി മരിച്ചു. ആലപ്പുഴ ഓമനപ്പുഴ, പൊഴിയിൽ സഹോദരങ്ങളാണ് കളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. നാലുതൈക്കൽ നെപ്പോളിയൻ – ഷൈമോൾ ദമ്പതികളുടെ മക്കളാണ് മരിച്ചത്. അഭിജിത് (9) ,അനഘ (10) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
buy windows 10 enterprise