കൊടകരയിൽ കുഴൽപണം മോഷ്ടിച്ച സംഭവം; രണ്ടു പേർ പിടിയിൽ

കൊടകരയിൽ കുഴൽപ്പണം മോഷ്ടിച്ച കേസിലെ പ്രധാന പ്രതി മുഹമ്മദ് അലിയെയും കാർ ഡ്രൈവറുടെ സഹായി റഷീദിനേയും പിടികൂടി. ഇരുവരെയും കണ്ണൂരിലെ ഒളി സങ്കേതത്തിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. നിലവിൽ ഇരുവരെയും ചാലക്കുടിയിലെ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.

കവർച്ച ആസൂത്രണം ചെയ്തത് മുഹമ്മദ് അലിയും, കേസിലെ മറ്റൊരു പ്രധാന പ്രതിയായ രഞ്ജിത്തും ചേർന്നാണ്. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പണവുമായി പോയ കാറിന്റെ വിവരങ്ങൾ സംഘത്തിന് ചോർത്തി നൽകിയത് റഷീദ് ആണ്. സംഭവ ശേഷം ഒളിവിൽ പോയ ഇവർക്കായി പോലീസ് കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. മുഹമ്മദ് അലി, റഷീദ് എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.

Loading...