ശക്തമായ മഴ: ഇ​ടു​ക്കി​യി​ലെ പാം​ബ്ല, ക​ല്ലാ​ര്‍​കു​ട്ടി അ​ണ​ക്കെ​ട്ടു​ക​ള്‍ നാളെ തു​റ​ക്കും

തൊടുപുഴ: ഇടുക്കി ജില്ലയിലെ രണ്ട് അണക്കെട്ടുകൾ നാളെ തുറക്കും. ലോവർ പെരിയാർ (പാംബ്ല), കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്താനാണ് തീരുമാനം. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തും.

വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ കൂ​ടു​ത​ല്‍ ല​ഭി​ക്കു​ന്ന​തും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​കാ​നു​ള്ള സാ​ഹ​ച​ര്യ​വും മു​ന്‍​നി​ര്‍​ത്തി​യാ​ണ് ന​ട​പ​ടി. പെ​രി​യാ​റി​ന്‍റെ​യും മു​തി​ര​പ്പു​ഴ​യാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Loading...

അതേസമയം അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകൾ നിലവിൽ തുറന്നിട്ടുണ്ട്. മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും ഒരു ഷട്ടർ അരമീറ്ററുമാണ് തുറന്നത്. മഴ കൂടുതൽ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ ചെയ്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. കരമനയാറിന്റെ തീരത്തു താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ജൂൺ 10നു പൂർണ റിസർവോയർ നിരപ്പിനെക്കാൾ 30 അടി താഴ്ത്തി നിർത്തണമെന്നു കേന്ദ്ര ജല കമ്മിഷൻ രേഖാമൂലം നിർദേശിച്ചു. ഇടമലയാർ, കക്കി, ബാണാസുരസാഗർ എന്നിവിടങ്ങളിലെ ജലനിരപ്പിലും നിയന്ത്രണം ഏർപ്പെടുത്തി. ഈ നിർദ്ദേശം അനുസരിച്ച് ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ പെയ്താൽ വെള്ളം തുറന്നുവിടുകയോ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു ജലനിരപ്പു താഴ്ത്തുകയോ ചെയ്യേണ്ടി വരും. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ മഴ ദുർബലമായാൽ ഡാമുകളിൽ വെള്ളമില്ലാത്ത അവസ്ഥ വരികയും വൈദ്യുതിക്ഷാമം ഉണ്ടാകുകയും ചെയ്യും. വൈദ്യുതി ഉൽപാദനത്തെക്കാൾ ഡാം സുരക്ഷയ്ക്കാണു മുൻഗണന എന്നതിനാലാണ് ഈ നിലപാട് ജല കമ്മിഷൻ സ്വീകരിച്ചത്. 20 കോടി ഘന മീറ്ററിലേറെ വെള്ളം സംഭരിക്കാവുന്ന ഡാമുകൾക്കാണു കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തുന്നത്.