മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

തിരുവല്ല: കഴിഞ്ഞ ദിവസം കുറ്റൂര്‍ റെയില്‍വേ പാലത്തിന് സമീപം നിന്നും മണിമലയാറ്റില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കുറ്റൂര്‍ പാറയില്‍ ഷാജി ഏബ്രഹാമിന്റെ മകന്‍ ജിബിന്‍ ഷാജി(23), കുറ്റൂര്‍ കലയിത്ര മാത്യു ഇട്ടിയവരയുടെ മകന്‍ ജോയല്‍ മാത്യു(22) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

റെയില്‍വേ പാലത്തിന് സമീപം നിന്നും അഞ്ചംഗ സംഘം ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ഒഴുക്കില്‍ പെടുകയായിരുന്നു. സംഘത്തിലെ ഒരാള്‍ കാല്‍കഴുകുന്നതിനായി നദിയിലിറ ങ്ങിയപ്പോള്‍ വെള്ളത്തില്‍ വീണതായും രക്ഷിക്കാനുള്ള ശ്രമത്തില്‍ മറ്റുള്ളവരും ഒഴുക്കില്‍പെട്ടുവെന്നുമാണ് പറയുന്നത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Loading...

ജിബിന്‍ എന്‍ജിനിയറിംഗ് ബിരുദധാരിയാണ്. മാതാവ്: ടിന്‍സി. എക സഹോദരി: അന്ന. സംസ്‌കാരം ഇന്ന് നാലിന് കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മെക്കാനിക്കല്‍ ഡിപ്ലോമ വിജയിച്ച ജോയല്‍ വിദേശത്ത് പോകാനിരിക്കവേയാണ് മരണം. മാതാവ്: ജിജി. ഏക സഹോദരി: സൂസന്ന.