മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: എടവണ്ണയില്‍ രണ്ട് കുട്ടികളെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ടിയാട് കളരിക്കല്‍ കണ്ണച്ചംതൊടി ജിജേഷിന്റെ മകള്‍ ആരാധ്യ എന്ന അഞ്ച് വയസുകാരിയും മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ എന്ന ഏഴ് വയസുകാരിയുമാണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ നിന്നും കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ആരാധ്യ മഞ്ചേരി നുസ്‌റത്ത് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയും ഭാഗ്യശ്രീ മഞ്ചേരി ബ്ലോസം സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.

Loading...