സഫാരി പാര്‍ക്കില്‍ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മൃഗങ്ങളിലും കൊവിഡ് പടരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ ഇനത്തില്‍പ്പെട്ട മൂന്നും ഒന്‍പതും വയസ് പ്രായമുള്ള പെണ്‍ സിംഹങ്ങള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

മൃഗങ്ങൾ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് പതിനാല് സിംഹങ്ങളുടെ സാപിംള്‍ ശേഖരിച്ച് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. തുടര്‍ന്നാണ് രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് മൃഗങ്ങളില്‍ നിന്ന് ഇവയെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ജോലിക്കാരിലേക്ക് രോഗം പകരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മൃഗശാല അധികൃതര്‍ അറിയിച്ചു. മൃഗങ്ങൾക്ക് കൊറോണ സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ലെങ്കിലും ആരോഗ്യപ്രവർത്തകർ ഈ വാർത്തയെ വലിയ ഭീതിയോടെയാണ് കാണുന്നത്.

Loading...