കോഴിക്കോട് യുവതി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ രണ്ട് പ്രതികള്‍കൂടി പിടിയില്‍

കൊല്ലം സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച്‌ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി നാലുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്‌ത സംഭവത്തില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍. പിടിയിലായത് അത്തോളി സ്വദേശികളായ നിജാസ്, സുഹൈല്‍ എന്നിവരാണ്. .അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവര്‍ ഇന്നലെ അറസ്റ്റിലായി.

ഇതോടെ നാല് പേര്‍ കേസില്‍ അറസ്റ്റിലായി.പോലീസ് സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കും. പ്രദേശവാസികളില്‍ നിന്നടക്കം പരാതി പീഡനം നടന്ന ലോഡ്ജിനെതിരെ ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് അന്വേഷണം ലോഡ്‌ജ്‌ കേന്ദ്രീകരിച്ച്‌ നടത്താനൊരുങ്ങുന്നത്.പീഡനം നടന്നത് കോഴിക്കോട് ചേവരമ്ബലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് . ഇന്ന് യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.

Loading...

ടിക്ടോക്ക് വഴിയാണ് അജ്നാസ് യുവതിയെ പരിചയപ്പെട്ടത്. അതിന് ശേഷം യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവതിയെ ഫ്ലാറ്റിലെത്തിച്ചത് കാറിലാണ്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.