തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്; രണ്ട് പേര്‍ കൂടി എന്‍ഐഎ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ നയതന്ത്ര ബാഗേജുകള്‍ വഴി സ്വര്‍ണം കടത്തുന്നതിലും ഗൂഡാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഷറഫുദ്ദീന്‍(38), ഷഫീഖ(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരു്ന്ന പ്രതി റമീസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് നിര്‍ണായകമായ ഈ വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്.

അറസ്റ്റിലായ പ്രതി സന്ദീപ് നായറില്‍ നിന്ന് തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് നടന്നിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച (ഓഗസ്റ്റ് 4) എറണാകുളത്തെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലിനായി നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

Loading...