സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട്, മലപ്പുറം സ്വദേശികള്‍

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോട്ടുമാണ് മരണം സംഭവിച്ചിരിക്കുന്നത്. മരിച്ച രണ്ട് പേരും 70 വയസ്സ് പിന്നിട്ടവരുമാണ്. കൊല്ലത്ത് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. ഇവരെ ഈ മാസം 20 ാം തീയതിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. രണ്ടാമത്തെ മരണം സംഭവിച്ചിരിക്കുന്നത് കോഴിക്കോട് ആണ്. കോഴിക്കോട് പള്ളിക്കണ്ടി കെ.ടി ആലിക്കോയ ആണ് മരിച്ചത് 77 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങള്‍ക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.

Loading...

അതിനിടെ, കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ രു മലയാളി കൂടി മരിച്ചു. വയനാട് സ്വദേശിയാണ് മഹാരാഷ്ടയിലെ പൂനയില്‍ മരിച്ചത്. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകൻ പ്രസാദ് (39) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുടുംബസമേതം പൂനയിൽ താമസിച്ച് വരികയായിരുന്നു ഇയാള്‍. സ്പെയർ പാർട്സ് കട നടത്തുകയായിരുന്ന പ്രസാദിന് പത്ത് ദിവസം മുമ്പാണ് രോഗം ബാധിച്ചത്. സംസ്ക്കാരം പൂനയിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.