സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരിച്ചവരില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന ഗര്‍ഭിണിയും

ജിദ്ദ: നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന ഗര്‍ഭിണിയായ മലയാളി യുവതി ജിദ്ദയില്‍ മരിച്ചു.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആണ് യുവതി മരിച്ചത്. തിരൂരങ്ങാടി കുണ്ടൂര്‍ അനസിന്റെ ഭാര്യ ജാസിറ ആണ് മരിച്ചത്. 27 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. നാട്ടില്‍ പോകുന്നതിന് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് കാത്തിരിക്കുകയായിരുന്നു.അതേസമയം റിയാദില്‍ ജോലി ചെയ്തിരുന്നു കണ്ണൂര്‍ ചക്കരകല്ല് മാമ്പ സ്വദേശി ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്.ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 127 ആയി.

അതേസമയം കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധി മറി കടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുകയാണ്. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സാമ്പത്തിക മേഖലയെ കര കയറ്റാനാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം. ഇതിന്റെ ഭാഗമായി സൗദിഅറേബ്യയും യു എ ഇ യും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സൗദിയിലെ പള്ളികളില്‍ ജുമുഅ, ജമാഅത്ത് നമസ്‌കാരം എന്നിവകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഒപ്പം ഈ മാസം 31 മുതല്‍ ജൂണ്‍ 20 വരെ ജുമുഅ , ജമാഅത്തുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കും.

Loading...

മുഴുവന്‍ ആരോഗ്യ മാനദണ്ഡങ്ങളും സ്വീകരിച്ച് ഇതിനു അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, മക്കയില്‍ ഒരിടത്തും ജുമുഅക്കും ജമാഅത്തിനും അനുമതിയില്ല. സൗദിയില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണവും മന്ത്രാലയം നീക്കിയിട്ടുണ്ട്.