സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു;ചികിത്സയില്‍ കഴിയുന്നത് 24 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച് 27 പേര്‍ക്കാണ്. 24 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. 12,740 പേരാണ് ഇതുവരെ സംസ്ഥാനത്ത് ഇതുവരെ നിരീക്ഷണത്തില്‍ കഴിയുന്നത്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് വ്യാപാര തൊഴില്‍ മേഖല നിര്‍ജീവ അവസ്ഥയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണെന്നും മുഖ്യമന്ത്രി. ബ്രെയ്ക്ക് ദ ചെയിന്‍ ക്യാംപെയിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി.അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡോക്ടര്‍ ജോലി ചെയ്ത ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദേശം. ഡോക്ടറുമായി സഹകരിച്ച 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Loading...

ആ​ദ്യ​മാ​യാ​ണ്​ കേ​ര​ള​ത്തി​ല്‍ ഡോ​ക്​​ട​ര്‍​ക്ക്​​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്. മാര്‍ച്ച്‌ ഒന്നിനാണ് ഡോക്ടര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയത്. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ ഡോക്ടര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരിരുന്നു. സര്‍ജറി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കാളിയായിരുന്നു. ഡോക്ടറുമായി ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് ഇന്ന് തന്നെ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സം​സ്​​ഥാ​ന​ത്ത്​ 10,944 പേ​രാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,655 പേ​ര്‍ വീ​ടു​ക​ളി​ലും 289 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്.

ഇറ്റലിയിൽ 368 പേരും സ്പെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് ഇതാദ്യമായാണ്. ഇറ്റലിയിൽ ഇതോടെ മരണം 1809 ആയി. ഇംഗ്ലണ്ടിനും അയർലണ്ടിനും കൂടി യാത്രാവിലക്ക് ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചു. ഇതോടെ 28 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല. 62 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.