അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു- കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി കൊടുത്ത് ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ തിരികെയുള്ള ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മൂന്ന് പാക് സൈനികര്‍ക്ക് പരുക്ക് പറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. പൂഞ്ചിലെ ബാലകോട് സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഞായറാഴ്ച രാത്രി 7.45 ഓടെ യാതൊരു പ്രകോപനവും ഇല്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈനികര്‍ വെടിയുതിര്‍ക്കുക ആയിരുന്നു. ഇതോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു.

Loading...

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാകിസ്ഥാന്റെ ഈ പ്രകോപനത്തിന് ശക്തമായ തിരിച്ചടി തന്നെ ഇന്ത്യന്‍ സേന നല്‍കി എന്നാണ് ഇപ്പോള്‍ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതേതുടര്‍ന്നു ഈ മേഖലകളില്‍ ഇന്ത്യന്‍ സേന ശക്തമായ ജാഗ്രത തുടരുകയാണ്.