കല്‍പ്പറ്റ: മാനന്തവാടി സ്റ്റേഷനുകളിലെ പൊലീസുകാരെല്ലാം ആശങ്കയിലാണ്. സ്റ്റേഷനിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തില്‍ കഴിയേണ്ടി വ്ന്നു. ഇതോടെ ജില്ലാ ഭരണകൂടവും സമ്മര്‍ദത്തിലായിരിക്കുകയാണ്. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാര്‍ക്കും സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ച ഒരാള്‍ ഡിവൈഎസ്പിയുടെ സുരക്ഷാ ജീവനക്കാര്‍ തന്നെയാണ്.
വ്യാഴാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം രണ്ട് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരുടെ സമ്പര്‍ക്കപട്ടികയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഉള്‍പ്പെടുന്നുണ്ട്. ജില്ലാ ഭരണകൂടത്തിലെ പ്രമുഖരും ഈ പട്ടികയില്‍ ഉള്‍പ്പെടും. ഒപ്പം രോഗം സ്ഥിരീകരിച്ച പൊലീസുകാര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റ് പൊലീസുകാരും സ്റ്റേഷനിലെത്തിയ ആള്‍ക്കാരും ആശങ്കയില്‍ തന്നെയാണ്. ഇവരുടെയൊക്കെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ഡിഎംഒ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി മുതല്‍ പരാതിക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് വരരുതെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ പരാതി മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ എത്തിക്കുകയോ, അല്ലെങ്കില്‍ ഇമെയില്‍ വഴി അയക്കുകയോ ചെയ്താല്‍ മതിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റാന്‍ഡം പരിശോധനയുടെ ഭാഗമായി നേരത്തെ സ്റ്റേഷനിലെ എല്ലാ ജീവനക്കാരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ മിക്കതും നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലെ എല്ലാവരുടെയും സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച കുമ്മന സ്വദേശിയുമായി ഈ പൊലീസുകര്‍ അടുത്തിടപഴകിയിരുന്നു. ഇങ്ങനെയാണ് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.