പതിനേഴും പതിനാറും വയസുള്ള സഹോദരിമാരെ കോട്ടയത്തുനിന്ന് കാണാതായി, ഒടുവില്‍ കണ്ടത് റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വിയില്‍

കോട്ടയം:പാമ്പാടിക്കടുത്ത്കോത്തലയില്‍നിന്നും  സഹോദരിമാരെ കാണാതായി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്‍്റെ്  മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് കാണാതായത്.

കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സുരേഷിന്‍്റെ കുടുംബം താമസിക്കുന്നത്. രാവിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു.

Loading...

അമ്മ മഞ്ജു കോട്ടയം നഗരത്തിലെ ഒരു ടെക്സ്റ്റൈല്‍ ജീവനക്കാരിയാണ്. വെള്ളിയാഴ്ച രാവിലെ കുട്ടികള്‍ക്ക് ക്ലാസ് ഇല്ലായിരുന്നു. വീട്ടില്‍ തന്നെയായിരുന്നു ഇരുവരും. ഉച്ചകഴിഞ്ഞ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് സിസിടിവിയില്‍ ഇരുവരേയും കണ്ടതായി പറയപ്പെടുന്നു. അമൃത കോട്ടയം സെന്‍്റ് ആന്‍സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അഖില സെന്‍്റ് ആന്‍സില്‍ നിന്നു തന്നെ പത്താം ക്ലാസ് പാസായി.

കുട്ടികളെക്കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാമ്പാടി പോലീസ് സ്റ്റേഷനിലെ 0481 2505322 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിക്കുന്നു.