2 എണ്ണകപ്പൽ തകർത്തു, ഇറാൻ – അമേരിക്ക യുദ്ധത്തിലേക്ക്

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ സ്ഫോടനത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. കോകുക കറേജ്യസ് കപ്പലില്‍ ഉണ്ടായിരുന്ന 21 ജീവനക്കാരെയും ഫ്രണ്ട് അല്‍തായിര്‍ കപ്പലില്‍ ഉണ്ടായിരുന്ന 23 ജീവനക്കാരെയുമാണ് ഒഴിപ്പിച്ചത്. 44 പേരെ കപ്പലുകളില്‍ നിന്ന് രക്ഷിച്ച് ജാസ്‌ക് തുറമുഖത്തെത്തിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഫുജൈറയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് സംഭവം. നോര്‍വീജിയന്‍ ഉടമസ്ഥതയിലുള്ള ഫ്രണ്ട് അല്‍തായിര്‍ ആക്രമിക്കപ്പെട്ടതായും ഇതേ തുടര്‍ന്ന് കപ്പലില്‍ മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായും നോര്‍വീജിയന്‍ മാരിടൈം അതോറിറ്റി അറിയിച്ചു.

75,000 ടണ്‍ നാഫ്തയാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ടോര്‍പിഡോ ഉപയോഗിച്ച് നടത്തിയ ആക്രമണമെന്നാണ് സംശയിക്കുന്നതെന്ന് കപ്പല്‍ വാടകയ്ക്ക് ഉപയോഗിക്കുന്ന തായ്വാന്റെ എണ്ണ ശുദ്ദീകരണ കമ്പനിയായ സിപിസി കോര്‍പ് ആരോപിച്ചു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മൈന്‍ ആക്രമണമാണെന്നും റിപോര്‍ട്ടുണ്ട്. കപ്പലില്‍ തീപ്പിടിത്തമുണ്ടായതായി ഉടമസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍, കപ്പല്‍ മുങ്ങിയെന്ന ഇറാന്റെ റിപോര്‍ട്ട് അവര്‍ നിഷേധിച്ചു. പനാമന്‍ കപ്പലായ കോകുക കറേജ്യസിലെ ജീവനക്കാരെ സമീപത്തു കൂടി പോവുകയായിരുന്ന കപ്പലാണ് രക്ഷിതെന്ന് ബിഎസ്എം ഷിപ്പ് മാനേജ്മെന്റ് അറിയിച്ചു.

Loading...