നഗ്ന ചിത്രം കാട്ടി വീട്ടമ്മയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

ചാത്തന്നൂർ: പ്രവാസിമലയാളിയുടെ ഭാര്യയായ വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ എടുത്ത് ശേഷം അതു കാട്ടി ഭീഷണിപ്പെടുത്തി രണ്ട് വർഷത്തോളമായി അവരെ പീഡിപ്പിച്ചുവന്ന രണ്ട് യുവാക്കളെ ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.കൊല്ലം പുന്നത്തല മുളങ്കാടകം ജിജോ ഭവനിൽ ജിജോ (29), നെടുമ്പന കുറ്റിക്കാട് വടക്കതിൽ സമ്പത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.

സംഭത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നെടുമ്പന സ്വദേശിനിയായ വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. വീട്ടമ്മയുടെ പക്കൽ നിന്ന് വാഹനത്തിന്റെ സി സി പിരിക്കാൻ എത്തിയ ജിജോയും അയൽ വാസിയായ സമ്പത്തും ഇവരുടെ നഗ്ന ചിത്രങ്ങൾ എടുത്ത ശേഷം അതുകാട്ടി അവരെ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു. ഇതേ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു വീട്ടമ്മ. ഇതിനിടയിൽ യുവാക്കൾ തമ്മിൽ പിണങ്ങുകയും ഇവരിൽ ഒരാൾ ഭർത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്.

Loading...

തുടർന്ന് വീട്ടമ്മ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. പൊലീസ് തന്ത്രപരമായി പ്രതികളെ പിടികൂടുകയായിരുന്നു. കൊട്ടിയം സി.ഐ ജോഷി, ചാത്തന്നൂർ എസ്.ഐ ഐ. ഫറോസ്, ഷാഡോ പൊലിസുകാരായ ഷാജി, വിനു,ജയിൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.