തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തു, സംഭവം കൊച്ചിയില്‍

വൈപ്പിന്‍: തങ്ങള്‍ക്ക് വഴങ്ങി തന്നില്ലെങ്കില്‍ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയായ വീട്ടമ്മയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ എടവനക്കാട് സ്വദേശികളായ അന്‍സാര്‍ (28), ഇന്‍ഷാദ് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വഴങ്ങിയില്ലെങ്കില്‍ വീട്ടമ്മയുടെ കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ മാസം 28ന് ഇന്‍ഷാദിന്റെ വീട്ടില്‍ വച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു. വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Loading...