തിരുവനന്തപുരം: തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയ ഇന്ത്യ വിട്ടത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിൽ പ്രതികളെ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത് . കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്ക് പോയത്. അദ്ദേഹം യുഎഇയിലേക്ക് മടങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച തിരുവനന്തപുരത്തു നിന്നും ഡല്‍ഹിക്കു പോയി. ഡല്‍ഹിയില്‍ നിന്നും രണ്ടു ദിവസം മുന്‍പാണ് യുഎഇയിലേക്ക് മടങ്ങിയത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ അറ്റഷെയ്ക്കെതിരെ മൊഴി നല്‍കിയിരുന്നു. അറ്റാഷയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനിരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അറ്റാഷെ രാജ്യം വിട്ടത്.
സ്വര്‍ണം കണ്ടെത്തിയ പാഴ്സല്‍ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയും പ്രതികളും നിരന്തരം ഫോണില്‍ സംസരിച്ചിരുന്നു. കേസിലെ മുഖ്യപ്രതി സ്വപ്നയുമായി അറ്റാഷെ ജൂലൈ ഒന്നു മുതല്‍ നാലു വരെ സംസാരിച്ചത് 35 തവണയാണ്. ജൂണില്‍ സ്വപ്നയും അറ്റാഷെയും സംസാരിച്ചത് 117 പ്രാവശ്യം. അറ്റാഷെയും സരിത്തും ജൂലൈ മൂന്നിനും അഞ്ചിനും ഫോണില്‍ സംസാരിച്ചു. അറ്റാഷെയുടേ പേരിൽ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മർദ്ദം ചെലുത്തിയിരുന്നു, എൻഐഎ കോടതിയിൽ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.